jaundice

TOPICS COVERED

മലപ്പുറം കൊണ്ടോട്ടി പുളിക്കൽ പഞ്ചായത്തിൽ മഞ്ഞപ്പിത്തം വ്യാപിച്ചതോടെ അരൂര്‍ എഎംയുപി സ്കൂള്‍ അടച്ചു. പഞ്ചായത്തില്‍ നൂറില്‍ അധികം പേര്‍ക്ക് രോഗം ബാധിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ  പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.  

 

വേനലവധി കഴിഞ്ഞ് സ്കൂൾ തുറന്നത് മുതൽ പല ക്ലാസുകളിലെ വിദ്യാർഥികൾക്കും മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. എല്ലാ ദിവസവും കുട്ടികളിൽ രോഗം സ്ഥിരീകരിക്കാൻ തുടങ്ങിയതോടെ യാണ് ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചത്. 20ലധികം കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിർദ്ദേശത്തെ തുടർന്ന് സ്കൂളിന് അവധി നൽകി. കൂടുതൽ കുട്ടികളിലേക്ക് രോഗം വ്യാപിക്കാതിരിക്കാനാണ് ഒരാഴ്ചത്തേക്ക് സ്കൂള്‍ അടച്ചിടാനുളള തീരുമാനം. 

രോഗബാധ കൂടുതൽ കുട്ടികളിലേക്ക് വ്യാപിച്ചതോടെ രക്ഷിതാക്കളും ആശങ്കയിലാണ്.  കരട്കണ്ടം , പുതിയോടത്ത് പറമ്പ്, അരൂർ മേഖലകളിലാണ്  വ്യാപിക്കുന്നത്. ഈ മേഖലകൾ കേന്ദ്രീകരിച്ച് ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. വീടുകൾതോറും സന്ദർശിച്ച് ബോധവൽക്കരണം നടത്തുന്നുണ്ട്. കിണറുകൾ ക്ലോറിനേറ്റ് ചെയ്തു തുടങ്ങി. 

Malappuram jaundice school closed: