പാലക്കാട് മുണ്ടൂര്‍ കയറംകോടില്‍ കാട്ടാന യുവാവിനെ കൊലപ്പെടുത്തിയതിന് പിന്നാലെ ധോണിയിലെ കുടുംബങ്ങളും ആശങ്കയിലാണ്. കുട്ടി ഉള്‍പ്പെടെയുള്ള ആനക്കൂട്ടം മുണ്ടൂര്‍ ഭാഗത്ത് നിന്നും മാറി ധോണി വനാതിര്‍ത്തിയില്‍ തുടരുന്നുവെന്ന വനപാലകരുടെ മുന്നറിയിപ്പാണ് ജനങ്ങളെ ഭീതിയിലാക്കുന്നത്. അലന്‍റെ ജീവന്‍ നഷ്ടപ്പെട്ട സ്ഥലവും ധോണിയും തമ്മില്‍ അഞ്ച് കിലോമീറ്റര്‍ മാത്രമാണ് ദൂരപരിധിയെന്നതും പി.ടി സെവനെക്കൊണ്ട് പൊറുതിമുട്ടിയ മുന്‍കാല അനുഭവങ്ങളുമാണ് കര്‍ഷകരെയും നാട്ടുകാരെയും വലയ്ക്കുന്നത്.
ENGLISH SUMMARY:
Following the death of a youth in an elephant attack at Kayaramkodu in Mundur, Palakkad, families in nearby Dhoni are gripped by fear. Forest officials have warned that a herd of elephants, including a calf, has moved from Mundur to the Dhoni forest boundary, intensifying concerns. The fact that the site of Alan’s death is just five kilometers from Dhoni, along with past traumatic experiences involving the elephant PT 7, is adding to the anxiety of farmers and local residents.