toilet-waste

TOPICS COVERED

ശുചിമുറി മാലിന്യം ജനവാസ മേഖലയിലൂടെ ഒഴുക്കി കണ്ണൂര്‍ ജില്ലാ ആശുപത്രി അധികൃതരുടെ ക്രൂരത. വീടുകള്‍ക്ക് മുമ്പിലൂടെയാണ് ദുര്‍ഗന്ധം പരത്തുന്ന മലിനജലം ഒഴുക്കിവിടുന്നത്. മഴക്കാലമായതോടെ ഇരട്ടി ദുരിതമാണ് ആയിക്കരയിലെ നാട്ടുകാര്‍ക്ക്.

 

ആയിക്കര ഉപ്പാലവളവിലെ കുടുംബങ്ങള്‍ മൂക്കുപൊത്തിക്കഴിയുകയാണ്.. വിശ്വസിച്ച് കിണര്‍വെള്ളം പോലും എടുക്കാനാവുന്നില്ല. നടക്കുന്ന വഴിയിലും മലിനജലം. കുഞ്ഞുമക്കള്‍ക്ക് ഉള്‍പ്പെടെ ഇതില്‍ ചവിട്ടി സ്കൂളില്‍ പോകേണ്ട അവസ്ഥ. ദുര്‍ഗന്ധവും കൊതുകുശല്യവും അസുഖവും വേറെ.. കാലംകുറേയായി ഇന്നാട്ടുകാര്‍ ഇതനുഭവിക്കുന്നു.

നിരന്തരം പരാതിപ്പെട്ടിട്ടാണ് ഓട സ്ലാബിട്ട് മൂടിയത്. ദുര്‍ഗന്ധത്തിന് എന്ത് സ്ലാബ്.. അത് പ്രദേശമാകെ പരന്നുകഴിഞ്ഞു.. മഴവെള്ളത്തിനൊപ്പം ഓടയിലെ മലിനജലവും പുറത്തേക്കൊഴുകും. മാലിന്യനിര്‍മാര്‍ജനത്തിന് ആശുപത്രിയില്‍ സൗകര്യമില്ലേ എന്ന് ചോദിച്ചാല്‍ അധികൃതര്‍ കൈമലര്‍ത്തും. രണ്ട് മാസം കൊണ്ട് മലിനജല പ്ലാന്‍റ് സജ്ജമാക്കുമെന്ന് പറഞ്ഞിട്ട് മാസം കുറേയായി. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്‍റെ ഉടമസ്ഥതതയിലാണ് ജില്ലാ ആശുപത്രി.  സൈനിക കന്‍റോണ്‍മെന്‍റിന്‍റെ അധീനതയിലുള്ള സ്ഥലത്തെ ഓട പൊട്ടിയതാണ് പ്രശ്നമെന്ന് പറഞ്ഞ് തടിതപ്പുകയാണ് ജില്ലാ പഞ്ചായത്ത്.

ENGLISH SUMMARY:

Kannur District Hospital dumped toilet waste through the residential area