theiyam-artists-of-kannur-are-in-distress-after-the-welfare-pension-has-stopped

TOPICS COVERED

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതോടെ കണ്ണൂരിലെ തെയ്യം കലാകാരന്മാര്‍ ദുരിതത്തിലാണ്. പതിനൊന്ന് മാസത്തെ കോലധാരി പെന്‍ഷന്‍ ഇപ്പോഴും കുടിശ്ശികയാണ് കലാകാരന്മാര്‍ക്ക്. വറുതിയുടെ കാലത്ത് ആശ്രയമാകേണ്ട പെന്‍ഷന്‍ എന്ന് കിട്ടുമെന്നറിയാതെ കഴിയുകയാണ് പലരും.

 

തുച്ഛമായ വരുമാനമേ തെയ്യം കെട്ടി ആടിയാല്‍ കിട്ടൂ. അതില്‍ ചിലവുകള്‍ ഏറെ. സര്‍ക്കാര്‍ നല്‍കിയിരുന്ന പെന്‍ഷനായിരുന്നു പിന്നെയുള്ള പ്രതീക്ഷ. പതിനൊന്ന് മാസത്തെ തുക ഇപ്പോഴും കുടിശ്ശിക. നേരത്തെയത് പതിനേഴായിരുന്നു. ആറുമാസത്തെ തുക അടുത്തിടെ നല്‍കി. ബാക്കി ഇനിയെപ്പോഴെന്നറിയില്ല. 

പ്രായാധിക്യത്താല്‍ തെയ്യം കെട്ടിയാടാന്‍ കഴിയാത്തവരുടെ കൂട്ടത്തിലാണ് കരിവെള്ളൂരിലെ പാറക്കോല്‍ വീട്ടില്‍ ശ്രീധരപ്പെരുവണ്ണാന്‍. ആടയാഭരണം നിര്‍മിക്കാന്‍ മാത്രമേ ഇപ്പോള്‍ ആരോഗ്യം അനുവദിക്കൂ. ഇങ്ങനെയുള്ളവര്‍ക്കും പെന്‍ഷന്‍ മാത്രമാണ് അല്‍പം ആശ്വാസം. ഇടവം മുതല്‍ തുലാം പത്ത് വരെയുള്ള തെയ്യം കെട്ടിയാടാത്ത അഞ്ച് മാസങ്ങളാണ് കടന്നുപോകുന്നത്. ഇത് വറുതിയുടെ കാലമാണ്. 

പെന്‍ഷന്‍ ആശ്വാസമാകുന്ന സമയമാണിതെന്ന് ഓര്‍ക്കേണ്ടത് സര്‍ക്കാരാണ്.

ENGLISH SUMMARY:

Theiyam artists of Kannur are in distress after the welfare pension has stopped