TOPICS COVERED

കാഴ്ചക്കാരെ അതിശയിപ്പിച്ച് 35–ാമത് ദേശീയ സീനിയര്‍ ഫെന്‍സിങ് ചാംപ്യന്‍ഷിപ്പ് കണ്ണൂരില്‍ പുരോഗമിക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 700 പേരാണ് പങ്കെടുക്കുന്നത്. കേരളത്തില്‍ പൊതുവെ കണ്ടുപരിചയിച്ചിട്ടില്ലാത്ത ഫെന്‍സിങ് മത്സരം കാണാന്‍ നിരവധി പേരാണ് കണ്ണൂര്‍ മുണ്ടയാട് ഇന്‍‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് എത്തുന്നത്.

ഒറ്റക്കാഴ്ചയില്‍ ഇതെന്തെന്ന് തോന്നാം.. സംഗതി വാള്‍പയറ്റാണോയെന്ന് ചോദിച്ചാല്‍ അല്ല.. കൂര്‍ത്ത മുനയുള്ള സാബ്രെ, ഫോയില്‍, എപ്പീ എന്നുപേരുള്ള മൂന്ന് ആയുധങ്ങള്‍ ഉപയോഗിച്ചാണ് പോരാട്ടം. പ്രത്യേകതരം പ്രതലത്തില്‍ നിന്ന് മെറ്റല്‍ ആഗിരണമുള്ള ജാക്കറ്റ് ധരിച്ചാണ് മുഖം മറച്ചുള്ള മത്സരം. 

ഡിസംബര്‍ 31ന് തുടങ്ങിയതാണ് ചാമ്പ്യന്‍ഷിപ്പ്. സംഘാടകര്‍ ഫെന്‍സിങ് അസോസിയേഷന്‍ ഓഫ് കേരള. 28 സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിലാണ് മത്സരിക്കുന്നത്. ഇതില്‍ വ്യക്തിഗത ഇനങ്ങളില്‍ ജയിച്ചവര്‍ ഇന്നലെ മുതല്‍ ഗ്രൂപ്പ് ഇനങ്ങളില്‍ ഏറ്റുമുട്ടുകയാണ്. ഇന്ന് വൈകിട്ട് ചാമ്പ്യന്‍ഷിപ്പിന് തിരശീല വീഴും

ENGLISH SUMMARY:

The 35th National Senior Fencing Championship is in progress at Kannur