thattukada-kannur

TOPICS COVERED

കണ്ണൂരില്‍ ഉദ്ഘാടനത്തിന് തലേദിവസം ഭിന്നശേഷിക്കാരന്‍റെ തട്ടുകട അജ്ഞാതര്‍ അടിച്ചുതകര്‍ത്തു. കൂത്തുപറമ്പിലെ അബ്ദുല്‍ റഷീദിന്‍റെ പാരിസ് കഫേയാണ് രാത്രിയുടെ മറവില്‍ അടിച്ചുതകര്‍ത്തത്. റഷീദിന്‍റെ  സുഹൃത്തുകള്‍  പണം സ്വരൂപിച്ച് നിര്‍മിച്ചുനല്‍കിയ കടയിലാണ് അതിക്രമം.ഇന്നലെ അര്‍ധരാത്രി വരെ കടയിലുണ്ടായിരുന്നു റഷീദും കൂട്ടുകാരും.ഇവര്‍ കടയില്‍ നിന്ന് പോയതിനുശേഷമാണ് അതിക്രമം നടന്നത്

പ്രതീക്ഷയോടെ തുറക്കാനിരുന്ന കട രണ്ട് അക്രമികള്‍ തല്ലിത്തകര്‍ത്തു. മുഖംമൂടിധാരികളെ തിരിച്ചറിഞ്ഞിട്ടില്ല. തട്ടുകട നിര്‍മിക്കുന്നതില്‍ ചിലര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്ന് അബ്ദുല്‍ റഷീദ് .മേശ, കസേര, ഫ്രിഡ്ജ്, ഓവന്‍, തുടങ്ങി നിരവധി വസ്തുക്കളാണ തകര്‍ക്കപ്പെട്ടത്. കാലുകള്‍ക്ക് സ്വാധീനക്കുറവുള്ള റഷീദിന് കട നിര്‍മിച്ചുനല്‍കിയ കൂട്ടുകാര്‍ക്കും വലിയ സങ്കടം.

ലക്ഷങ്ങള്‍ ചിലവിട്ടാണ് കൂത്തുപറമ്പ് ടൗണിനടുത്ത് തട്ടുകട നിര്‍മിച്ചുനല്‍കിയത്. ഇനിയിത് ശരിപ്പെടുത്താനും നല്ലൊരു തുക ചിലവാകും. നിയമനടപടികള്‍ തീരാതെ കട തുറക്കാനുമാകില്ല. 

ENGLISH SUMMARY:

In Kannur, unidentified miscreants vandalized a food stall owned by a differently-abled man, Abdul Rasheed, just a day before its inauguration. The stall, Paris Café, located in Koothuparamba, was built with financial support from his friends. The attack took place late at night after Rasheed and his friends had left the premises.