കോഴിക്കോട് നഗരത്തിലെ ശുചിമുറി മാലിന്യം, മെഡിക്കൽ കോളേജിലെ മലിനജല സംസ്കരണ പ്ലാന്‍റില്‍ സംസ്കരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. രാത്രികാലങ്ങളില്‍ നിക്ഷേപിച്ചിരുന്ന മാലിന്യം ഇപ്പോള്‍ പട്ടാപ്പകലാണ് പ്ലാന്‍റിലേക്ക് കൊണ്ട് പോകുന്നത്. നാളെ (വെള്ളി) റസിഡന്‍സ് അസോസിയേഷന്‍റെയും, വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാനാണ് തീരുമാനം.
ചൊവ്വാഴ്ച മുതലാണ് നഗരത്തിലെ ശുചിമുറി മാലിന്യം മെഡിക്കല്‍ കോളജിലെ മലിനജല പ്ലാന്‍റിലേക്ക് സംസ്കരിക്കാനായി എത്തിച്ച് തുടങ്ങിയത്. ആദ്യ ദിവസം രാത്രിയിലാണ് കൊണ്ടു വന്നതെങ്കില്‍ പിന്നീട് മാലിന്യ വണ്ടി എത്തുന്നത് പട്ടാപ്പകലായി. പ്ലാന്‍റില്‍ നിന്ന് 30 മീറ്റര്‍ ദൂരത്തിലാണ് കോര്‍ട്ടേഴ്സും വിമണ്‍സ് ഹോസ്റ്റലും ഉള്ളത്.
വിമന്‍സ് ഹോസ്റ്റലേക്കുള്ള വഴിയുലും പ്ലാന്‍റിലെ മലിനജലം കെട്ടികിടക്കുകയാണ്. വിദ്യാര്‍ഥികളും റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങളും യോഗം ചേര്‍ന്നാണ് നാളെ പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ആശങ്ക വേണ്ടന്നും സരോവരത്ത് പ്ലാന്‍റ് സ്ഥാപിക്കുമെന്നാണ് കോര്‍പറേഷന്‍റെ വാദം.