ഒടുവില്‍ മിഠായിത്തെരുവിലെ നീരിക്ഷണ ക്യാമറകള്‍ കണ്ണ് തുറന്നു. സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് ഇനി ധൈര്യത്തോടെ മിഠായിത്തെരുവില്‍ ഷോപ്പിങ്ങിനിറങ്ങാം. സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍ക്കും സന്തോഷം.
എട്ടുമാസമായി ക്യാമറകള്‍ കേടായിക്കിടന്ന വാര്‍ത്ത മനോരമ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ക്യാമറയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആദ്യം pwD യോ കോര്‍പ്പറേഷനോ തയ്യാറായില്ല. ഒടുവില്‍ മന്ത്രി തന്നെ ഇടപെട്ട് പിഡബ്ല്യൂഡി ഇലക്ട്രിക്കല്‍ വിഭാഗത്തോട് നന്നാക്കാന്‍ ആവശ്യപ്പെട്ടു.
വാറന്‍റി പിരീഡ് തീര്‍ന്നിട്ടില്ലാത്തതിനാല്‍ അതേ കമ്പനിയോട് മാറ്റിവെക്കാന്‍ ക്യാമറ മാറ്റി വയ്ക്കാന്‍ ആവശ്യപ്പെട്ടുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം നിലവിലുള്ള ക്യാമറകള്‍ മുഴുവനും മാറ്റി പുതിയത് സ്ഥാപിച്ചത്. കാണാം, മനോരമ ന്യൂസ് ഇംപാക്ട്