kozhikode-vadakara-road

കോഴിക്കോട് വടകരയില്‍ ദേശീയ പാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത നാട്ടുകാരെ വെള്ളത്തിലാക്കി. വെള്ളം ഒഴുക്കിവിടാന്‍ സംവിധാനം ഒരുക്കാത്തതാണ് സമീപത്തെ വീടുകളില്‍ വെള്ളം കയറാന്‍ കാരണം. കരാറുകാരോ ദേശീയപാത അതോറിറ്റിയോ തിരിഞ്ഞുനോക്കിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. 

 

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്നാണ് ചെറൂട് പ്രദേശത്തെ വീടുകളിലാകെ വെള്ളകയറിയത്. നടപ്പാതയും 16 ഓളം വീടുകളും വെള്ളത്തിലായി. പാത നിര്‍മാണം കാരണം വെള്ളമൊഴുകിപ്പോകാനുള്ള ഓവുചാലുകള്‍ അടഞ്ഞതാണ് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനിടയിലാകാന്‍ കാരണം. 

സമീപത്തെ സ്കൂളുകളിലേക്ക് എത്താനും കുട്ടികള്‍  ബുദ്ധിമുട്ടുകയാണ്. രോഗികളടക്കം നിരവധിപ്പേര്‍ താമസിക്കുന്ന പ്രദേശമാണ്. കഴിഞ്ഞ മഴക്കാലത്തും വെള്ളം കയറിയെങ്കിലും  ഇത്രയും രൂക്ഷമായിരുന്നില്ല. സമീപത്തെ  50ഓളം വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ് 

ENGLISH SUMMARY:

Unscientific construction of national highway in Vadakara, Kozhikode