underpass-vadakara

TOPICS COVERED

നാല് കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച കോഴിക്കോട് വടകര പൂവാടൻ ഗേറ്റിലെ അടിപ്പാത വെള്ളക്കെട്ടില്‍ അടഞ്ഞു. ഇതുകാരണം റെയിൽവെ ലെവൽക്രോസ് മുറിച്ചുകടക്കേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍. അടിപ്പാതയിലൂടെയുള്ള യാത്ര മുടങ്ങിയതോടെ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവര്‍ ദുരിതത്തിലാണ്.

 

ദിവസവും നൂറുകണക്കിനാളുകള്‍ കടന്നുപോകുന്ന പൂവാടൻ ഗേറ്റിലെ ഈ അടിപ്പാത, അശാസ്ത്രീയമായ നിര്‍മ്മാണം കാരണം ദിവസങ്ങളായി വെള്ളത്തിനടിയിലാണ്. ഇതിലുടെ വലിയ വാഹനങ്ങള്‍ക്ക് പോലും കടന്നുപോകാന്‍ കഴിയില്ല. അഞ്ച് മീറ്റർ ഉയരത്തിലാണ് അടിപ്പാതയിൽ വെള്ളം കെട്ടികിടക്കുന്നത്. കടുത്ത വേനലില്‍ പോലും അടിപാതയില്‍ വെള്ളക്കെട്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

അടിപ്പാതയിലെ വെള്ളക്കെട്ട് കാരണം കിലോമീറ്ററുകൾ ചുറ്റിയാണ് പലരും വടകര പട്ടണത്തിലെത്തുന്നത്. ശാശ്വതമായ പരിഹാരമാണ് നാട്ടുകാരുടെ ആവശ്യം.

ENGLISH SUMMARY:

Unscientific construction causes waterlogging in Poovadan gate