kayakingout

TOPICS COVERED

രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പ് കോഴിക്കോട് കോടഞ്ചേരിയിൽ തുടക്കമായി. എട്ട് രാജ്യങ്ങളിൽ നിന്നുള്ള 13 രാജ്യന്തര കയാക്കർമാരാണ് മലബാർ റിവർ ഫെസ്റ്റിൽ തുഴയെറിയുന്നത്. 

 

ചാലിപ്പുഴയുടെ തീരത്തുനിന്നു കയ്യടിക്കുന്ന ഓരോ കാണിക്കും രോമാഞ്ചമുണ്ടാക്കുന്നത്ര ആവേശോജ്ജ്വല പോരാട്ടത്തിനാണു മലയോര ജനത സാക്ഷ്യം വഹിച്ചത്. ദക്ഷിണേഷ്യയിൽ ഏറ്റവുമധികം താരങ്ങൾ പങ്കെടുക്കുന്ന, രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പായ മലബാർ റിവർഫെസ്റ്റുവൽ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു.

സ്ലാലം, എക്സ്‌ട്രീംസ്ലാലം എന്നിവ പുലിക്കയത്ത് ചാലിപ്പുഴയിലും ഡൗൺ റിവർ, ബോട്ടർ ക്രോസ് എന്നിവ പുല്ലൂരാംപാറയിലും ഇരുവഴിഞ്ഞി പുഴയിലുമാണ് നടക്കുന്നത്. ഇന്നലെ വനിത-പുരുഷ വിഭാഗങ്ങളിൽ കയാക്ക് ക്രോസ്സ് മത്സരങ്ങളാണ് നടന്നത്. വിനോദസഞ്ചാരവകുപ്പിന്റെ നേതൃത്വത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ഡി.ടി.പി.സി., ജില്ലാപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് ഫെസ്റ്റിവൽ നടക്കുന്നത്. 

ENGLISH SUMMARY:

International White Water Kayaking Championship started in Kodancheri, Kozhikode