TOPICS COVERED

കോഴിക്കോട് കായക്കൊടിയിൽ മിന്നൽ ചുഴലി. രണ്ട് മിനിറ്റ് നീണ്ടുനിന്ന മിന്നൽ ചുഴലി വൻനാശമാണ് പ്രദേശത്ത് വിതച്ചത്. മൂന്നു വീടുകൾ പൂർണമായും രണ്ടു വീടുകൾ ഭാഗികമായും തകർന്നു. 

ഇന്നലെ വൈകീട്ട്അ ഞ്ചുമണിയോടെയായിരുന്നു  കുറ്റിയാടി കായക്കൊടി പഞ്ചായത്തിലെ പട്ടർകുളങ്ങര, നാവോട്ട്കുന്ന് ഭാഗങ്ങളിൽ മിന്നൽ ചുഴലി വീശിയത്. അഞ്ച് വീടുകളുടെ മുകളിൽ മരങ്ങൾ കടപുഴകി വീണു. രഘു,ജോയ്, ദേവി എന്നിവരുടെ വീടുകൾ പൂർണമായും തകർന്നു. നിരവധി വൈദ്യുതി തൂണുകളും തകർന്നിട്ടുണ്ട്. സ്ഥലത്തെ വൈദ്യുതി ബന്ധം താറുമാറായി. 

കാർഷിക വിളകൾക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് വീടിന് മുകളിൽ വീണ മരങ്ങൾ മുറിച്ചുമാറ്റി.  വീട് നഷ്ടപ്പെട്ടവരെ താൽക്കാലികമായി മാറ്റി പാർപ്പിച്ചു. ഒരുമാസം മുമ്പ് സമീപപ്രദേശമായ  മരുത്തോക്കരയിലും കാവാലംപാറയിലും ചുഴലി വീശി വൻ നാശനഷ്ടം ഉണ്ടായിരുന്നു

Cyclone causes devastation in Kozhikode: