TOPICS COVERED

കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറില്‍ ഓവുചാല്‍ നിറഞ്ഞൊഴുകുന്നത്, മത്സ്യതൊഴിലാളികള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു. പലര്‍ക്കും ത്വക്ക് രോഗങ്ങള്‍ പിടിപെട്ടുകഴിഞ്ഞു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗം തിരിഞ്ഞു നോക്കിയില്ലെന്ന് തൊഴിലാളികള്‍ ആരോപിച്ചു. 

ഹാര്‍ബറില്‍ നിറയെ കറുത്തമലിനജലം കെട്ടികിടക്കുകയാണ്. ഇടയ്ക്ക് പുഴു അടങ്ങിയ വെള്ളം ഓവുചാലുകളില്‍ നിന്ന് നുരഞ്ഞുപൊന്തും. ഒരു മഴ പെയ്താല്‍ ഹാര്‍ബറില്‍ നിറയെ മലിനജലം പരന്നൊഴുകും. ഈ വെള്ളത്തില്‍ ചവിട്ടി നില്‍ക്കുന്നതാണ് പലര്‍ക്കും  ത്വക്ക് രോഗങ്ങള്‍ പിടിപെടാന്‍ കാരണം. 500 ലധികം തൊഴിലാളികളാണ്  ഹാര്‍ബറിലുള്ളത്.  കുടിക്കാന്‍ ശുദ്ധജലമില്ല. കാല്‍ കഴുകാനും മറ്റും ഉള്ളതാക്കട്ടെ ഒരു പൈപ്പ് മാത്രം. ഉച്ചയാകുമ്പോഴേക്ക് പൈപ്പിലെ വെള്ളം തീരും. പല തവണ പരാതി പറഞ്ഞിട്ടും ഹാര്‍ബര്‍ എന്‍ജീനിയറിങ് വിഭാഗം തിരിഞ്ഞുനോക്കാതെ വന്നതോടെയാണ് കഴിഞ്ഞദിവസം എസ് ടി യുവിന്റ നേതൃത്വത്തില്‍ തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്. 

ENGLISH SUMMARY:

Inundation of sewage in the harbor causes serious health problems for fishermen