കോഴിക്കോട് തിരുവമ്പാടിയില്‍ സ്വകാര്യ ആശുപത്രിയുടെ കാന്‍റീന് സമീപം ഷോക്കേറ്റ് മരിച്ച യുവാവിന്‍റെ കുടുംബം നീതി തേടി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ആശുപത്രിക്കാര്‍ അലക്ഷ്യമായി വൈദ്യുതി ലൈന്‍ വലിച്ചതാണ് അപകടത്തിന് കാരണമെന്നാണ് മരിച്ച അബിന്‍ ബിനുവിന്‍റെ മാതാപിതാക്കളും സുഹൃത്തുക്കളും പറയുന്നത്. കഴിഞ്ഞ വ്യാഴാഴ്ച സുഹൃത്തിന്‍റെ ജ്യേഷ്ടനെ ആശുപത്രിയില്‍ കാണിക്കാനെത്തിയപ്പോഴാണ് കാന്‍റീനടുത്തെ ഇരുമ്പുവേലിക്കു സമീപത്ത് നിന്ന് ഷോക്കേറ്റ് അബിന്‍ മരിക്കുന്നത്. ആശുപത്രിക്കാരുടെ അനാസ്ഥ തന്നെയാണ് മരണത്തിന് കാരണമെന്ന് അബിന്റ സുഹൃത്തുക്കള്‍
മുന്‍പ് രണ്ടു പേര്‍ക്ക് ഷോക്കേറ്റിട്ടും ആശുപത്രിക്കാര്‍ നടപടിയെടുത്തില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നു. ഉചിതമായ നടപടിയെടുക്കാമെന്ന് കലക്ടര്‍ കുടുംബത്തിന് ഉറപ്പ് നല്‍കി. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. അതേസമയം അപകടം നടന്നപ്പോള്‍ത്തന്നെ യുവാവിന്‍റെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.