TOPICS COVERED

കോഴിക്കോട് കൊമ്മേരിക്ക് പിന്നാലെ പേരാമ്പ്രയിലും മഞ്ഞപ്പിത്ത ബാധ. പേരാമ്പ്ര വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂളിലെ 61 കുട്ടികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഹയർസെക്കൻഡറി വിഭാഗത്തിലെ 41 ഉം ഹൈസ്കൂൾ ഭാഗത്തിലെ 20 ഉം കുട്ടികൾക്കാണ് രോഗബാധ ഉണ്ടായത്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ്  ഊര്‍ജിതമാക്കി. സ്കൂളിലെ കിണറില്‍ നിന്നല്ല രോഗം പകര്‍ന്നതെന്ന് പരിശോധനയില്‍ വ്യക്തമായെന്ന് ചെങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വെങ്ങേരി മനോരമ ന്യൂസിനോട് പറഞ്ഞു.

ENGLISH SUMMARY:

After Kozhikode Kommeri, jaundice spreading in Perambra