കോഴിക്കോട് ബീച്ച് ആശുപത്രിയിലെത്തുന്ന രോഗികളുടെ ദുരിത്തിന് ഇനിയും പരിഹാരമായില്ല. ഒ.പി ടിക്കറ്റ് കൗണ്ടറിന് മുന്നിലെ തകര്‍ന്ന റോഡില്‍ ഇപ്പോഴും ഒരു മഴപെയ്താല്‍ ഓടയിലെ വെള്ളംനിറയും.
കൃത്യം ഒരുമാസം കഴിഞ്ഞു രോഗികളുടെ ദുരിതം മനോരമ ന്യൂസ് അധികാരികളുടെ ശ്രദ്ധയിലെത്തിച്ചിട്ട്. ഇനി ഇതേ സ്ഥലത്തെ ഇപ്പോഴത്തെ കാഴ്ചകാണുക പൊട്ടിപ്പൊളിഞ്ഞവഴി, കണ്ണില്‍പൊടിയിടാന്‍ തള്ളിയ പാറപ്പൊടി.ഒരു മഴ പെയ്താല്‍ സമീപത്തെ ഓടയിലെ വെള്ളം മുഴുവന്‍ ഇവിടെ നിറയും. പിന്നെ ഏതുരോഗവും ഇവിടെ ഫ്രീയായി കിട്ടും. ഇനി മഴ പെയ്തില്ലെങ്കിലോ. തകര്‍ന്ന റോഡില്‍ വീണ് അപകടം പറ്റും
നഗരത്തിലെ മുഴുവന്‍ മാലിന്യവും വഹിച്ച് വരുന്ന ഓട ആശുപത്രിക്ക് ഉള്ളിലൂടെയാണ് കടന്ന് പോകുന്നത്.ഇതിനുള്ളില്‍ പ്ലാസ്റ്റിക് മാലിന്യം അടിയുന്നതാണ് ഒാട കവിഞ്ഞൊഴുകാന്‍ കാരണം. ഇത്ര നാളായിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ ആശുപത്രി സൂപ്രണ്ട് ഒാഫീസിന് മുന്നില്‍ കുത്തിയിരുന്നു. ഒാട വൃത്തിയാക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ടെന്നാണ് കോര്‍പറേഷന്റേയും ആശുപത്രി അധികൃതരുടെയും വിശദീകരണം.