മഴയും വെയിലും ചൂടുമൊക്കെ അനുഭവിച്ച നമ്മുടെ കോഴിക്കോടില്‍ മഞ്ഞു വീണാല്‍ എങ്ങനെയുണ്ടാകും, ബീച്ചിലും മിഠായിത്തെരുവിലുമൊക്കെ മഞ്ഞ് കുന്നുകൂടി നില്‍ക്കുന്നത് ചിന്തിക്കാന്‍ പറ്റുന്നുണ്ടോ..മഞ്ഞ് മൂടിയ കോഴിക്കോടിനെ നിര്‍മിത ബുദ്ധിയിലൂടെ കാണിച്ചു തരുന്നുണ്ട് കോഴിക്കോട് സ്വദേശിയായ ഫിറോസ്..
നമ്മള് ഇപ്പോള്‍ കണ്ടോണ്ടിരിക്കുന്നതും ഇതുവരെ കണ്ടതും ദാ ഈ കോഴിക്കോടാണ്. നല്ല മൊഞ്ചുള്ള കോഴിക്കോട്. ഈ മൊഞ്ചിലേക്ക് ഇത്തിരി മഞ്ഞ് കൂടി ആയാലോ? ആള്‍തിരക്കൊഴിയാത്ത മിഠായത്തെരുവില്‍ മഞ്ഞ് വീണാല്‍ ദാ ഇങ്ങനെയിരിക്കും. ബീച്ചിലാണെങ്കിലോ... ദാ ഇതുപോലെയും. വെള്ള പരവതാനി വിരിച്ച പാളയം മാര്‍ക്കറ്റിലേക്ക് പച്ചക്കറി വാങ്ങാന്‍ പോകുന്നതൊന്ന് ഓര്‍ത്തുനോക്കിയേ ?
കൊടും മഞ്ഞില്‍ ചൂട് സുലൈമാനിയും ആവി പാറുന്ന കോയിക്കോടന്‍ ബിരിയാണും കഴിച്ചാല്‍ എങ്ങനെയിരിക്കും? പെയ്യാന്‍ സാധ്യത ഇല്ലാത്ത ഈ മഞ്ഞിനെ കണ്‍മുന്നില്‍ എത്തിച്ചത് കോഴിക്കോട് സ്വദേശി എന്‍.വി ഫിറോസാണ്. എഞ്ചിനീയറുമായ ഫിറോസിന്‍റെ ആശയത്തില്‍ നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ ഉടലെടുത്ത ഈ റീല്‍ ഇതിനോടകം പത്തുലക്ഷത്തിലധികമാളുകള്‍ കണ്ടു കഴിഞ്ഞു.
മഞ്ഞ് കാണാന്‍ കശ്മീരിലേക്കും മറ്റും യാത്ര ചെയ്യുന്നവാരാണ് മലയാളികള്‍. പ്രത്യേകിച്ച് മലബാറുകാര്‍. അവര്‍ക്ക് മുന്നിലേക്ക് സ്വന്തം കോഴിക്കോടിനെ മഞ്ഞ് പുതച്ചുകിട്ടിപ്പോള്‍ അതുണ്ടാക്കിയ മനസുഖം ചില്ലറയൊന്നുമല്ല.