കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒ.പി. ടിക്കറ്റിന് 10 രൂപ നിരക്കിൽ ഫീസീടാക്കി തുടങ്ങി. മെഡിക്കൽ കോളേജ് ആശുപത്രി, ഐ.എം.സി.എച്ച്., ഡെന്റൽ കോളേജ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് എന്നിവിടങ്ങളിൽ പുതിയ നിരക്ക് ബാധകമാണ്. ഫീസ് ഈടാക്കുന്നതിനെതിരെ വിവിധ സംഘടനകളും പ്രതിഷേധിച്ചു.
ആശുപത്രിയുടെ വികസന പ്രവൃത്തികൾക്കും മറ്റുമുള്ള ചെലവ് വർധിച്ച സാഹചര്യത്തിൽ സാമ്പത്തിക സ്രോതസ്സ് കണ്ടെത്താനാണ് ഒപി ടിക്കറ്റിന് ഫീസ് ഈടാക്കാൻ തീരുമാനിച്ചത്. ഇതോടെ ഇതുവരെയുണ്ടായിരുന്ന സൗജന്യ ചികിത്സ ഇല്ലാതാവും.
Also Read; ക്ഷേത്രങ്ങളിൽ കവർച്ച; സിസിടിവിയില്‍ കുടുങ്ങി മോഷ്ടാവ്
ജില്ലാ കലക്ടർ സ്നേഹിൽ കുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് ഫീസ് ഈടാക്കാൻ തീരുമാനമായത്. ഫീസ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സൂപ്രണ്ടിന്‍റെ ഓഫീസ് ഉപരോധിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് ലീഗും ഒ.പി ടിക്കറ്റ് കൗണ്ടറിൽ പ്രതിഷേധിച്ചു.