postimpact

TOPICS COVERED

കോഴിക്കോട് പെരുവണ്ണാമൂഴി–ചക്കിട്ടപ്പാറ മലയോര ഹൈവേ പൂര്‍ത്തീകരിക്കാന്‍ തടസമായ വൈദ്യുതി തൂണുകള്‍ നീക്കം ചെയ്ത് തുടങ്ങി. ഉപയോഗ ശൂന്യമായ 56 തൂണുകളാണ് കെ എസ് ഇ ബി നീക്കുന്നത്. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.

 

പെരുവണ്ണാമൂഴി ജലവൈദ്യുത പദ്ധതിയില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ,ചക്കിട്ടപ്പാറ സബ് സ്റ്റേഷനിലെത്തിക്കാനായാണ് രണ്ട് വര്‍ഷം മുന്‍പ് ഒന്നര കോടി രൂപ ചിലവിട്ട് തൂണ്‍ സ്ഥാപിച്ചത്. 2023 ജൂണില്‍ വൈദ്യുത ലൈന്‍ ഒഴിവാക്കി, പകരം ഭൂമിക്ക് അടിയിലൂടെ കേബിള്‍ സ്ഥാപിച്ചു.  ഇതോടെ ഈ വൈദ്യുതി തൂണുകള്‍ നോക്കുകുത്തിയായി. 2024ല്‍ മലയോര ഹൈവേയുടെ നിര്‍മാണം തുടങ്ങിയെങ്കിലും തൂണുകള്‍ തടസമായി. കെഎസ്ഇബിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതോടെയാണ് തൂണുകള്‍ മാറ്റാന്‍ തുടങ്ങിയത്. തൂണുകള്‍ ഒഴിവാക്കുന്നതോടെ നിലച്ചുപോയ ഓവുചാലിന്‍റെ പണിയും പുനരാരംഭിക്കാനാകും. റോഡിന്‍റെ ഇരുവശത്തുമുള്ള കച്ചവടക്കാര്‍ക്കും വീട്ടുകാര്‍ക്കും വഴിയുമാകും.