സ്വര്‍ണക്കട്ടിയെന്ന് തെറ്റിധരിപ്പിച്ച് പണംതട്ടിയ കേസില്‍ രണ്ടുപേര്‍ കോഴിക്കോട്ട് അറസ്റ്റില്‍. അസം സ്വദേശികളായ ഇജാജുല്‍ ഇസ്ലാം, റഈസുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം കൊണ്ടൊട്ടി സ്വദേശിയുടെ പരാതിയില്‍ നടക്കാവ് പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്
2024 ജനുവരി 18ലാണ് കേസിന് ആസ്പദമായ സംഭവം. മകളുടെ വിവാഹത്തിന് സഹായിക്കാമെന്ന് പറഞ്ഞാണ് പ്രതികള്‍ കൊണ്ടാട്ടി സ്വദേശിയായ വ്യാപാരിയെ സമീപിച്ചത്. അരക്കിലോയില്‍ അധികം തൂക്കം വരുന്ന വ്യാജ സ്വര്‍ണക്കട്ടി കാണിച്ച് കുറഞ്ഞ പൈസയ്ക്ക് നല്‍കാമെന്നായിരുന്നു ഡീല്‍. 12 ലക്ഷം രൂപയ്ക്ക് സ്വര്‍ണക്കട്ടി കൈമാറാമെന്ന് പ്രതികള്‍ പരാതിക്കാരനെ വിശ്വസിപ്പിച്ചു. ആദൃ ഗഡുവായ ആറുലക്ഷം രൂപ കോഴിക്കോട് വെച്ച് കൈമാറി.
കൂടുതല്‍ ആളുകളെ പ്രതികള്‍ തട്ടിപ്പിനിരയാക്കാന്‍ ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു തട്ടിപ്പിനായി തൃശൂരിലെത്തിയപ്പോഴാണ് പ്രതികള്‍ പൊലീസിന്‍റെ പിടിയിലാവുന്നത്. കേസിലെ മൂന്നാം പ്രതിക്കായിയുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി.