കോഴിക്കോട് കോട്ടൂള്ളിയിലെ കിഴക്കന്‍ തുരുത്തി പ്രദേശത്തെ കണ്ടല്‍ വനം വ്യാപകമായി വെട്ടി തീയിട്ട് നശിപ്പിച്ചു. രണ്ട് മാസം മുന്‍പ് കണ്ടല്‍വെട്ടാനുള്ള നീക്കത്തിന് കലക്ടര്‍ ഇടപ്പെട്ട് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. കയ്യേറ്റം തുടര്‍ന്നാല്‍ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.
നോക്കാത്താ ദൂരത്തായി വ്യാപിച്ചു കിടക്കുന്ന കണ്ടല്‍ക്കാടുകള്‍. നടുവില്‍ തണ്ണീര്‍ത്തടം ഇതായിരുന്നു നഗരത്തിന്‍റെ ഹൃദയഭാഗത്തിലെ കാഴ്ചകള്‍. ഇന്ന് അവിടെ പല ഭാഗത്തായി കത്തിക്കരിഞ്ഞ കുറച്ച് ചാരവും നിലത്ത് പതിച്ച ശിഖരങ്ങളും മരക്കുറ്റിക്കളും മാത്രം കാണാം.
സരോവരം ബയോപാര്‍ക്ക് പ്രകൃതി സംരക്ഷണ സമിതിയുടെ പരാതിയില്‍ ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് വ്യാപകമായി കണ്ടല്‍ നശിപ്പിച്ചത് കണ്ടെത്തിയത്. സ്ഥലത്തിന്‍റെ ഉടമ ആരാണെന്ന് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് വനംവിജിലന്‍സ് വില്ലേജ് ഓഫിസര്‍ക്ക് കത്ത് നല്‍കി. 35 ഏക്കര്‍ വരുന്ന തണ്ണീര്‍ത്തടം ഉള്‍ക്കൊള്ളുന്ന പ്രദേശത്തെ കണ്ടല്‍ക്കാടാണ് വെട്ടി നശിപ്പിച്ചത്. രാത്രിയിലാണ് കണ്ടല്‍ക്കയ്യേറിയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ രണ്ടുമാസമായി കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.