അടിമുടി മാറി കോഴിക്കോട് വടകര റെയില്‍വേ സ്റ്റേഷന്‍. അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെട്ട സംസ്ഥാനത്തെ ആദ്യ റെയില്‍വേ സ്റ്റേഷനാണ് ഇത്. അവസാനവട്ട മിനുക്കുപണികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.
കേരളീയ ശൈലിയിലാണ് പ്രധാന കെട്ടിടത്തിന്‍റെ രൂപകല്‍പ്പന. കയറിച്ചെല്ലുന്ന പ്രധാനപാതയുടെ ഇരുവശത്തും മധ്യത്തിലും പൂന്തോട്ടം. നല്ല പച്ചപ്പും ഒന്നാന്തരം ഇരിപ്പിടങ്ങളും. പ്രധാനകെട്ടിടത്തോട് ചേര്‍ന്ന് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍. ചുമരില്‍ മനോഹര ചുമര്‍ചിത്രങ്ങള്‍. 22 കോടി രൂപ ചിലവിലാണ് വടകര റെയില്‍വേ സ്റ്റേഷന്‍ നവീകരിച്ചത്. ടിക്കറ്റ് കൗണ്ടറും പ്ലാറ്റ് ഫോമുകളുമെല്ലാം നവീകരിച്ചവയില്‍പ്പെടുന്നു. സിസിടിവികളും ഡിസ്പ്ലേ ബോര്‍ഡുകളും ശീതികരിച്ച കാത്തിരിപ്പ് മുറികളുമെല്ലാം സജ്ജം.
റോഡിന്‍റെ അവസാനഘട്ട മിനുക്കുപണികളാണ് ഇപ്പോള്‍ നടക്കുന്നത്. 8582 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് പാര്‍ക്കിങ് സൗകര്യമൊരുക്കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ 20, 000 ചതുരശ്ര അടിയുള്ള മറ്റൊരു പാര്‍ക്കിങ് കേന്ദ്രം കൂടി നിര്‍മിക്കും.