ലഹരിക്കെതിരെ മലയാള മനോരമ സംഘടിപ്പിച്ച നാടക പ്രയാണത്തിന് കോഴിക്കോട് കടപ്പുറത്ത് സമാപനം. മേയർ ബീന ഫിലിപ്പ് നാടകം അവതരിപ്പിച്ച കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി. നാലു ദിവസം കൊണ്ട് ജില്ലയിലെ 12 സ്ഥലങ്ങളിൽ സംഘം നാടകം അവതരിപ്പിച്ചു.
പി.കെ സ്റ്റീലിന്റെ സഹകരണത്തോടെയായിരുന്നു ലഹരിക്കെതിരായ ബോധവൽക്കരണം