- 1

കോടികള്‍ ചെലവഴിച്ച മലപ്പുറം കുറ്റിപ്പുറത്തെ മിനി പമ്പ തീര്‍ഥാടന ടൂറിസം പദ്ധതി നോക്കി നടത്താനാളില്ലാതെ നശിക്കുന്നു. ടൂറിസം പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച സോളർ സംവിധാനങ്ങൾക്കുൾപ്പെടെ പരിപാലനമില്ലാതെ തുരുമ്പെടുത്ത് നശിക്കുകയാണ്.

 

ടൂറിസം വകുപ്പിൽനിന്നും എംഎൽഎ ഫണ്ടിൽ നിന്നും കോടികള്‍ ചെലവഴിച്ച് യാഥാര്‍ഥ്യമാക്കിയതാണ് മിനി പമ്പ ടൂറിസം പദ്ധതി. മണ്ഡലകാലമായാല്‍ തീര്‍ഥാടകരടക്കം ഇവവിടേക്കെത്തുന്നത് ആയിരങ്ങളാണ്. നിളയുടെ തീരത്ത് വിശ്രമകേന്ദ്രമെന്ന നിലയിലും നൂറുകണക്കിന് ആളുകള്‍ എത്തിയിരുന്നിടം. എന്നാലിന്ന് നോക്കി നടത്താനാളില്ലാതെ നാശത്തിന്‍റെ വക്കിലാണ്.

സോളർ ലൈറ്റുകളും രക്ഷാബോട്ടുകളും സന്ദർശകരുടെ ഇരിപ്പിടങ്ങളും പൂര്‍ണമായി തുരുമ്പെടുത്തു. കഴിഞ്ഞ നാലു വര്‍ഷമായി ഇതാണ് അവസ്ഥ. പുഴയോരത്ത് മണ്ണിട്ട് നികത്തിയാണ് ഓപ്പൺ ഓഡിറ്റോറിയവും വ്യൂ പോയിന്റും നിര്‍മിച്ചത്.  മലബാറിലെ പ്രധാന ശബരിമല ഇടത്താവളമെന്ന പദവയിലേക്ക് ഉയർന്നിരുന്ന മിനിപമ്പയെ അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലന്നാണ് നാട്ടുകാരുടെ പരാതി. 

ENGLISH SUMMARY:

Malappuram mini pamba pilgrimage tourism project in ruins