malappuram

TOPICS COVERED

മലപ്പുറം എടക്കരയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. സോളാർ ഫെൻസിങ്ങുകൾ തകർത്ത് കൃഷിയിടത്തിലെത്തിയ ആനക്കൂട്ടം 200ലധികം കവുങ്ങുകളാണ് നശിപ്പിച്ചത്.

 

വഴിക്കടവ് റേഞ്ചിനു കീഴിലെ കരിയം മുരിയം വനമേഖലയിലെ മരുത മഞ്ഞളപ്പാറയിലാണ് കഴിഞ്ഞദിവസം രാത്രി കാട്ടാനകളെത്തിയത്. നാട്ടുകാരനായ മുഹമ്മദ് ഹാജിയുടെയും നൂറുൽ ഇസ്ലാം മസ്ജിദിന്റെയും കൃഷിയിടത്തിലാണ് ആനകൾ സ്വൈര്യവിഹാരം നടത്തിയത്. കുട്ടിയാ ഉൾപ്പെടെയുള്ള കാട്ടാനക്കൂട്ടമാണ് ഫെൻസിംഗ് തകർത്ത് കൃഷിയുടെത്തിലിറങ്ങിയത്. വനം വകുപ്പ് സ്ഥാപിച്ച സോളാർ ഫെൻസിങ്ങിന്റെ ബാറ്ററിയുൾപ്പെടെ ഒരു വർഷം മുൻപ് അധികൃതർ അഴിച്ചു കൊണ്ടു പോയതായി കർഷകർ പറയുന്നു.

ഫെൻസിങ് കാര്യക്ഷമമായി പ്രവർത്തിച്ചിരുന്ന സമയത്ത് കാട്ടാനശല്യം നേരിട്ടിരുന്നില്ല എന്ന് പറയുന്ന കർഷകർ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ആനശല്യം രൂക്ഷമാണെന്നും കുറ്റപ്പെടുത്തി.  രൂക്ഷമായ കാട്ടാന ശല്യം മറികടക്കാൻ വനം വകുപ്പിന്റെ ഭാഗത്തുനിന്നും അടിയന്തര നടപടികൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Wild elephants destroy farming at Malappuram: