രാവിലെ വീട്ടുമുറ്റത്തു നില്‍ക്കുബോഴാണ് കോരോത്തുംപാറയിലെ മൃദുല തൊട്ടടുത്ത് രണ്ടു പുലികളെ കാണുന്നത്. ഒച്ചവച്ചു കരഞ്ഞതോടെ അമ്മയും അയല്‍ക്കാരും ഒടിയെത്തി. ഇതിനിടെ പാറയില്‍ കിടക്കുകയായിരുന്ന പുലിയും പാറയ്ക്കു താഴെ നിന്ന പുലിയും പതിയെ നടന്നു നീങ്ങി.
ജനവാസ മേഖലയില്‍ ഒന്നിലധികം പുലികള്‍ പതിവായി എത്തുന്നത് നാടിനെയാകെ ആശങ്കയിലാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം നാട്ടുകാര്‍ സ്ഥാപിച്ച സിസിടിവിയില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഈ ഭാഗത്താണ് നായയെ കെട്ടിയ കൂടു സ്ഥാപിച്ചത്. രണ്ടു പുലികളെ ഒന്നിച്ചു കണ്ടതിനു പിന്നാലെ ആര്‍ആര്‍ടി സംഘത്തിന്‍റെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തി.