മലപ്പുറം മമ്പാട് എളംപുഴയില്‍ പട്ടാപ്പകല്‍ പുലിയിറങ്ങിയതിന്‍റെ ആശങ്കയിലാണ് നാട്ടുകാര്‍.പുലിയെ പിടികൂടാന്‍ ശ്രമം ഊര്‍ജിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
രാവിലെ പത്തിന് എളമ്പുഴ സ്വദേശി ബിനേഷാണ് വീടിന്‍റെ പരിസരത്ത് വച്ച് പുലിയെ കാണുന്നത്.പിന്നാലെ വനം ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.നാട്ടിലെ ചെറുപ്പക്കാരെത്തി പരിശോധന നടത്തി.ഇതിനിടെ പുലിയുടെ ദൃശ്യങ്ങളും ലഭിച്ചു.കണ്ടത് പുലിയെയാണന്ന് ഏതാണ് ഉറപ്പായെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വനം ഉദ്യോഗസ്ഥര്‍ കാല്‍പാടുകള്‍ പരിശോധിച്ചെങ്കിലും പുലിയാണന്ന് ഉറപ്പക്കാന്‍ ഉടന്‍ സാധിച്ചില്ല.കഴിഞ്ഞ തൃക്കലങ്ങോട് കണ്ട പുലി കൂട്ടിലായതിന്‍റെ ആശ്വാസത്തിനിടെയാണ് മമ്പാടും പുലിയുണ്ടന്ന വാര്‍ത്ത പരന്നത്.