പാലക്കാട് ജില്ലയില്‍ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ്, എ വൺ ഗ്രേഡ് നേടിയ വിദ്യാർഥികളെ മലയാള മനോരമയുടെ നേതൃത്വത്തില്‍ ആദരിച്ചു. പാലക്കാട് അസിസ്റ്റന്റ് കലക്ടർ ഡോ.എസ്.മോഹനപ്രിയ ഉദ്ഘാടനം ചെയ്തു. ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുത്തു പഠിക്കുകയാണു കരിയര്‍ ഉയർച്ചയ്ക്കുള്ള ആദ്യ ഘടകമെന്ന് മോഹനപ്രിയ പറഞ്ഞു.
മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി, പീച്ചി വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ പി.എം.പ്രഭു തുടങ്ങിയവര്‍ പങ്കെടുത്തു. അഞ്ഞൂറിലധികം വിദ്യാര്‍ഥികളാണ് ആദരവിന് അര്‍ഹരായത്.