pallipuram

TOPICS COVERED

മലബാറിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി അനുവദിച്ച ഷൊർണൂർ കണ്ണൂർ സ്‌പെഷല്‍ ട്രെയിനുകൾക്ക് പാലക്കാട് പളളിപ്പുറത്ത് സ്‌റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധം. അനുകൂല നിലപാട് തേടി ജനജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ എം.പി.അബ്ദു സമദ് സമദാനി എം.പിക്ക് നിവേദനം നല്‍കി. കണ്ണൂരിൽ നിന്ന് രാവിലെ 8.10 ന് പുറപ്പെട്ട് 12.30 തിന് ഷൊര്‍ണൂരും വൈകീട്ട് 3.40 തിന് ഷൊര്‍ണൂരില്‍ നിന്നും പുറപ്പെട്ട് രാത്രി 7.40 തിന് കണ്ണൂരില്‍ എത്തുന്ന മട്ടിലാണ് പുതിയ പാസഞ്ചര്‍ ട്രെയിനിന്റെ സമയക്രമം. 

 

ആഴ്ചയില്‍ നാല് ദിവസം സര്‍വീസ്. നിലവില്‍ കുറ്റിപ്പുറത്തിനും പട്ടാമ്പിക്കുമിടയില്‍ ട്രെയിനിന് സ്റ്റോപ്പില്ല. പരുതൂർ പഞ്ചായത്ത് പരിധിയിലും സമീപപ്രദേശങ്ങളിലുള്ളവര്‍ക്കും ഏറെദൂരം ചുറ്റിസഞ്ചരിച്ച് പട്ടാമ്പിയിലോ കുറ്റിപ്പുറത്തോ എത്തി ട്രെയിനില്‍ കയറേണ്ട സാഹചര്യമാണുള്ളത്. പള്ളിപ്പുറത്തിനെ അവഗണിക്കരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. 

പുതിയ ട്രെയിനുകള്‍ക്ക് പള്ളിപ്പുറത്ത് സ്റ്റോപ്പ് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് ജനജാഗ്രതാസമിതിയുടെ നിലപാട്. രണ്ടുലക്ഷത്തിലധികം ജനസംഖ്യയുള്ള തൃത്താല നിയോജകമണ്ഡലത്തിലെ ഏക റെയിൽവേസ്റ്റേഷനായ പള്ളിപ്പുറത്തു നിന്ന്

പ്രതിദിനം നൂറുകണക്കിന് യാത്രക്കാരുണ്ട്. വിഷയത്തിൽ റെയിൽവേയുടെ ഭാഗത്തുനിന്നും അനുകൂല നടപടിയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.