പാലക്കാട് ആനക്കര പഞ്ചായത്തില്‍ പ്രസിഡന്‍റ് പദത്തെ ചൊല്ലി കശപിശയാണ് . പദവി പങ്കിടാമെന്ന കരാറിന്‍റെ അടിസ്ഥാത്തില്‍ ആദ്യം പ്രസിഡന്‍റായ കെ മുഹമ്മദിനെ കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതൃത്വം പുറത്താക്കിയിരുന്നു. കരാര്‍ പ്രകാരം സ്ഥാനം ഒഴിയാന്‍ തയ്യാറായില്ലെന്ന് വ്യക്തമാക്കിയായിരുന്നു ഡിസിസി പ്രസിഡന്‍റിന്‍റെ നടപടി
എന്നാല്‍ അങ്ങനെ ഒരു കരാറില്ലെന്നും നേതൃത്വം താന്‍ ഒപ്പിട്ട രേഖ പുറത്ത് വിടാന്‍ തയ്യാറാവണമെന്നും മുഹമ്മദ് ആവശ്യപ്പെട്ടു.
പ്രസിഡന്‍റ് കാലാവധി സംബന്ധിച്ചുള്ള കരാർ വ്യാജമാണ്, ഒരു കരാറിലും താൻ ഒപ്പുവച്ചിട്ടില്ല. അങ്ങനെയൊരു രേഖയുണ്ടെങ്കില്‍ അത് പാർട്ടി പുറത്തുവിടണം. ഭരണസമിതിയിലെ ചിലരുടെ പ്രത്യേക താല്‍പര്യം അംഗീകരിക്കാത്തതിനുള്ള വിരോധമാണ് ഇതിന് പിന്നിലെന്നും മുഹമ്മദ് വാദിച്ചു.
സ്ഥാനം ഒഴിയണമെന്ന് കാണിച്ച് മുഹമ്മദിന് രേഖാമൂലം കത്ത് നല്‍കിയിരുന്നു. പാര്‍ട്ടി നിര്‍ദേശം അംഗീകരിക്കാത്ത സാഹചര്യത്തിലാണ് നടപടിയെടുത്തതെന്നും പ്രസിഡന്റ് പദം മാറുന്നതില്‍ കരാറില്ലെന്ന മുഹമ്മദിന്‍റെ നിലപാട് തെറ്റാണെന്നും നേതാക്കള്‍ അറിയിച്ചു.