ഫംഗസ് ബാധയും കാലാവസ്ഥ മാറ്റവും കാരണം കൊയ്ത്തിന് പാകമായ ഇരുന്നൂറ് ഏക്കറിലെ നെല്‍കൃഷി നശിച്ചു. പാലക്കാട‌് തൃത്താലയിലാണ് നൂറുമേനി വിള പ്രതീക്ഷിച്ചിരുന്ന കര്‍ഷകര്‍ കടക്കെണിയിലായത്. ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടാത്തതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കര്‍ഷകര്‍.
Also Read : കൊയ്ത്ത് തുടങ്ങി; സംഭരണവില എന്നറിയും? നെല്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍
പരമ്പരാഗത കർഷക തൊഴിലാളിയായ പാറുക്കുട്ടിയമ്മ ആലൂരിലെ ദേശസാല്‍കൃത ബാങ്കിൽ നിന്ന് ഒരു ലക്ഷം രൂപ വായ്പയെടുത്താണ് പാട്ടത്തിനെടുത്ത രണ്ടര ഏക്കറിൽ കൃഷിയിറക്കിയത്. കൊയ്യാറായ നെല്ലാകട്ടെ ഫംഗസ് ബാധിച്ച് നശിച്ചു. ഇൻഷുറൻസ് തുക ഒരു രൂപ പോലും ലഭിച്ചില്ല.
ഫംഗസ്ബാധയും, കാലാവസ്ഥ മാറ്റവും കാരണം തൃത്താല, മങ്ങാരം പാടശേഖരത്തിലെ ഇരുന്നൂറേക്കറിലധികം നെല്‍കൃഷി നശിച്ചു. ഒരേക്കറിൽ 1800 കിലോ വിള ലഭിച്ചിരുന്നിടത്ത് 300 കിലോ പോലും കിട്ടാത്ത സ്ഥിതി. ഏക്കർ കണക്കിന് കൃഷി നശിച്ചിട്ടും ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ ഇടപെടുന്നില്ലെന്ന് കർഷകർ പരിതപിക്കുന്നു.
ജ്യോതി ഇനത്തിൽപ്പെട്ട നെല്ലാണ് ഭൂരിഭാഗം കർഷകരും പാട്ടത്തിനെടുത്ത മണ്ണില്‍ പരീക്ഷിച്ചത്. കടം വാങ്ങിയും ബാങ്ക് വായ്പയെടുത്തും തുടങ്ങിയ നെൽകൃഷി നശിച്ചതിനു പുറമെ നേരത്തെ സംഭരിച്ച നെല്ലിന്‍റെ പണം ലഭിക്കാത്തതും കർഷകരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്