പണിയും പണവും കഴിഞ്ഞിട്ടും ഫലപ്രാപ്തിയിലെത്താതെ അട്ടപ്പാടി ഭവാനിപ്പുഴയിലെ തടയണകൾ. നാല് വര്‍ഷം മുന്‍പ് പത്ത് കോടിയിലേറെ രൂപ ചെലവില്‍ പൂര്‍ത്തിയായ മൂന്ന് തടയണകളില്‍ നിന്നും ഒരുതുള്ളി വെള്ളം പോലും പമ്പ് ചെയ്യാനായില്ല. നിരവധി ഊരുകളില്‍ കൃഷിക്കായി വെള്ളമെത്തിക്കുമെന്ന പ്രഖ്യാപനമാണ് പാഴായത്.
തടയണയില്‍ വെള്ളം സംഭരിച്ച് ആദിവാസികളുടെ കൃഷിയിടങ്ങളിൽ ജലമെത്തിക്കുമെന്നായിരുന്നു വാഗ്ദാനം. പാടവയൽ, തേക്കുവട്ട, രങ്കനാഥപുരം എന്നീ മൂന്നിടങ്ങളില്‍ തടയണ പൂർത്തിയാക്കി. മോട്ടറുകളും പൈപ്പും സ്ഥാപിച്ചു. സംഭരണത്തിനുള്ള ടാങ്കുകളും തയ്യാറാക്കിയെങ്കിലും നാല് വര്‍ഷമായി ഒരു തുള്ളിവെള്ളം പോലും പമ്പ് ചെയ്തിട്ടില്ല. മൈനർ ഇറിഗേഷനാണ് പദ്ധതി നടപ്പാക്കിയത്. പത്ത് കോടിയിലേറെ ചെലവാക്കി. പണികള്‍ പൂര്‍ത്തിയാക്കാതെ പാതിവഴിയില്‍ നിര്‍ത്തിപ്പോവുന്ന ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ ആസൂത്രണമാണ് ഫലപ്രാപ്തിയിലെത്തിയതെന്ന് നാട്ടുകാര്‍.
Also Read; എന്തൊക്കെ സഹിക്കണം നിള? അതിഥി തൊഴിലാളികളുടെ ശുചിമുറിമാലിന്യവും ഭാരതപ്പുഴയില്‍
നൂറ് എച്ച്.പിയുടെ മോട്ടര്‍, അന്‍പത് എച്ച്.പിയുടെ മോട്ടര്‍ എന്നിവയാണ് സ്ഥാപിച്ചത്. കടുത്ത വേനലില്‍ ഭവാനിപ്പുഴ കാര്യമായി വറ്റി വരണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ജല ചൂഷണത്തിന് ശ്രമിക്കുന്നത്. ഈ തീരുമാനം നടപ്പാക്കുന്നതിലൂടെ അട്ടപ്പാടിക്കാര്‍ക്ക് പ്രത്യേകിച്ച് യാതൊരുവിധ ഗുണവുമില്ല
മൂന്ന് തടയണകളിലെ പമ്പിങിന് വൈദ്യുതിക്കായി മുപ്പത് ലക്ഷത്തിലേറെ രൂപയാണ് കൈമാറിയത്. ചെലവിന്റെ കാര്യത്തില്‍ രേഖാപുസ്തകത്തില്‍ കണക്കുകളുണ്ടെങ്കിലും പദ്ധതി ഇപ്പോഴും കടലാസില്‍ത്തന്നെയാണ്.