വാളയാർ വട്ടപ്പാറയിൽ കാട്ടാനയെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ വീട്ടമ്മയ്ക്ക് വീണ് പരുക്കേറ്റു. ആറ്റുപ്പതി സ്വദേശി രാജേശ്വരിക്കാണ് പരുക്കേറ്റത്. ആനയെ തുരത്താൻ പടക്കം പൊട്ടിക്കുമ്പോൾ പടക്കം കയ്യിലിരുന്ന് പൊട്ടി ആറ്റുപ്പതി സ്വദേശിയായ അന്തോണി രാജിനും പരുക്കേറ്റിട്ടുണ്ട്. ഇയാളുടെ കൈവിരലുകൾ അറ്റു തൂങ്ങിയനിലയിലാണ്. ഇന്നു പുലർച്ചെയാണ് സംഭവം. ഇരുവരും വാളയാറിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സ്ത്രീയുടെ പരുക്ക് ഗുരുതരമല്ല.