പാലക്കാട് മുതുതല പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വ്യാപക ക്രമക്കേടെന്ന് യു.ഡി.എഫ്. ഉന്നതതല അന്വേഷണവും കുറ്റക്കാര്‍ക്കെതിരെ നടപടിയും ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.
മുതുതല ഗ്രാമ പഞ്ചായത്തിലെ പാലിയേറ്റിവ് കെയറിന്‍റെ പേരിൽ ലക്ഷങ്ങളുടെ അഴിമതിയുണ്ടെന്നാണ് ആരോപണം. പ്രാഥമികാരോഗ്യ കേന്ദ്രം വഴി നടപ്പാക്കുന്ന പദ്ധതികളില്‍ തട്ടിപ്പുണ്ടെന്ന് വ്യക്തമാക്കി യു.ഡി.എഫ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ സമരം ശക്തമാക്കാനാണ് തീരുമാനമെന്ന് നേതാക്കള്‍.
ആശുപത്രിയിലെ പാലിയേറ്റീവ് സംവിധാനത്തിനു സ്വന്തമായി വാഹനമുള്ളപ്പോൾ വർഷങ്ങളായി കരാര്‍ വാഹനമാണ് ഓടിക്കുന്നത്. ആശുപത്രിയിലേക്ക് വാങ്ങിയ ഫർണിച്ചറുകളിലും സ്ത്രീകൾക്ക് മെൻസ്ട്രൽ കപ്പ് വിതരണം നടത്തിയതിലും ക്രമക്കേടുണ്ടെന്നും ആക്ഷേപം. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ നിലപാട്.