വനം കത്തിനശിച്ചിട്ടും പ്രതിരോധത്തിനുള്ള വഴിയില്ലാതെ വനംവകുപ്പ്. പാലക്കാട്, മണ്ണാര്‍ക്കാട്, നെന്മാറ ഡിവിഷനുകളിലായി ചുരുങ്ങിയ സമയത്തിനുള്ളില്‍ പത്ത് ഹെക്ടറിലേറെ വനമാണ് കത്തിനശിച്ചത്. സാമ്പത്തിക പ്രതിസന്ധി കാരണം പലയിടത്തും ഫയര്‍ലൈന്‍ തെളിച്ചുള്ള സുരക്ഷയൊരുക്കാന്‍ പോലും വനംവകുപ്പിനായിട്ടില്ല.
കാട് കത്തിയാല്‍ നാടാകെ വരളും. കാട്ടുതീ തടയുക. വനംവകുപ്പിന്‍റെ ഉപദേശമൊക്കെ കൊള്ളാം. ഇതാരോടാണെന്ന സംശയമാണുള്ളത്. തീപടരുന്നത് തടയാന്‍ പ്രതിരോധവഴികള്‍ തേടിയോ. ഫ്ളക്സ് വലിച്ചുകെട്ടി ബോധവല്‍ക്കരണം നടത്തിയത് കൊണ്ട് മാത്രം കാട് കത്താതിരിക്കില്ല. വനം വാച്ചര്‍മാരെ നിയമിക്കണം. ഫയര്‍ ലൈന്‍ തെളിക്കണം, തീപപടരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിരീക്ഷണം വേണം. ഇതിന് വനംവകുപ്പിന് കഴിയാത്ത സാഹചര്യത്തില്‍ പാലക്കാട്. മണ്ണാര്‍ക്കാട്, നെന്മാറ ഡിവിഷനുകളിലായി കത്തിത്തീര്‍ന്ന വനത്തിന്‍റെ കണക്ക് ഹെക്ടര്‍ കടക്കും. കാട്ടുതീ പ്രതിരോധത്തിനും സാമ്പത്തികം തന്നെയാണ് പ്രതിസന്ധി. മുന്നൊരുക്കമില്ല. കാട് കത്തിക്കൊണ്ടേയിരിക്കുന്നു.
ഫെബ്രുവരിയില്‍ തന്നെ ഫയര്‍ലൈന്‍ തെളിച്ച് തീപിടിത്ത സാധ്യത ഒഴിവാക്കുന്നതായിരുന്നു പതിവ്. ഇത്തവണ ആ ജോലികള്‍ ഭാഗികമായി മാത്രമാണ് നടത്തിയതെന്ന് മാത്രമല്ല വാച്ചര്‍മാരുടെ നിരീക്ഷണവുമുണ്ടായില്ല. മലമുകളിലേക്ക് തീകത്തിപ്പടരുകയും ചെയ്തു. വനംകത്തിയെന്ന വിവരം കിട്ടിയാല്‍ മലയുടെ താഴെയെത്തി ഉദ്യോഗസ്ഥര്‍ മുകളിലേക്ക് നോക്കി നില്‍ക്കുക മാത്രമായി ചുരുങ്ങിയെന്ന് വിമര്‍ശനം.