ലഹരിയെ ചെറുക്കാന്‍ മൂന്നാം കണ്ണുമായി ജനകീയ കൂട്ടായ്മ. പാലക്കാട് കരിമ്പ പഞ്ചായത്തിലെ ഇടകുർശ്ശി പുതുക്കാടുകാരാണ് വർധിച്ചു വരുന്ന ലഹരി ഉപയോഗം തടയാൻ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചത്. രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ നിരീക്ഷണത്തിനായി നാട്ടുകാരുടെ പ്രത്യേക സംഘത്തിനും രൂപം നല്‍കിയിട്ടുണ്ട്.
കൂട്ടായ്മയിലൂടെ സ്വരൂപിച്ച പണം ഉപയോഗിച്ചാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത്. ഇടകുർശ്ശിയിൽ നിന്നും പാലക്കയം റോഡിൽ ദേശീയ പാതയിൽ നിന്നും ഒരു കിലോ മീറ്റർ അകലെ ഉപ റോഡുകളിലാണ് കൂടുതലായി യുവാക്കളും വിദ്യാര്‍ഥികളും രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ ലഹരി ഉപയോഗിക്കാനെത്തുന്നത്. ഈമേഖലയിലാണ് ക്യാമറ സ്ഥാപിച്ച് മുഴുവന്‍സമയ നിരീക്ഷണം ഏര്‍പ്പെടുത്തിയത്. ലഹരി ഉപയോഗത്തിന്‍റെ ദൂഷ്യവശങ്ങള്‍ അറിയിച്ച് മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.