അമ്പലവയൽ ആയിരം കൊല്ലി കോറി റോഡിലെ വീട്ടുകാരാണ് പരാതിയുമായി രംഗത്തെത്തിയത്. വാട്ടർ അതോറിറ്റി പൈപ്പിലൂടെ വന്ന വെള്ളത്തിൽ ചത്ത എലിയുടെ അവശിഷ്ടം കണ്ടെന്നാണ് പരാതി . ദുർഗന്ധം ഉണ്ടായതോടെ കഴിഞ്ഞ ദിവസം പരിശോധിച്ചപ്പോഴാണ് എലിയുടെ അവശിഷ്ടം കണ്ടത്. ദിവസങ്ങളായി വെള്ളത്തിൽ മാലിന്യവും ദുർഗന്ധവുമുണ്ടായിരുന്നെന്നും അധികൃതരെ വിവരമറിയിച്ചിട്ടും പരിഹാരമുണ്ടായില്ലെന്നും പ്രദേശവാസികൾ പരാതിപ്പെട്ടു
പ്രദേശത്തെ അൻപതോളം വീട്ടുകാർ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളത്തെയാണ് ആശ്രയിക്കുന്നത്. വെള്ളം മുടങ്ങിയാൽ ദുരിതത്തിലാകുമെന്നും ശുദ്ധജലമെത്തിക്കാൻ അടിയന്തര നടപടി വേണമന്നുമാണ് ആവശ്യം.