glass-bridge-attamala

ഉരുൾപൊട്ടൽ ഒറ്റപ്പെടുത്തിയ അട്ടമലയിൽ ഒരു ഗ്ലാസ് ബ്രിഡ്ജ് അനാഥമായി നിൽക്കുന്നുണ്ട്. കടം വാങ്ങി ചൂരൽമലക്കാർ 8 മാസം മുമ്പ് നിർമിച്ച കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ ഗ്ലാസ് ബ്രിഡ്ജ് ആണ് ആളനക്കമില്ലാത്ത നാട്ടിൽ തലയുയർത്തി നിൽക്കുന്നത്. പ്രവർത്തിപ്പിക്കാനാവാത്ത ഉടമകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമായി..

 

കഴിഞ്ഞ നവംബറിലാണ് ചൂരൽമലയിലെ എട്ടു വ്യാപാരികൾ ചേർന്ന് അട്ടമലയിൽ ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചത്. വലിയ സ്വപ്നത്തിനൊടുവിൽ കടം വാങ്ങിയും മറ്റും ഒന്നരക്കോടി രൂപ ചെലവിലായിരുന്നു പദ്ധതി. എട്ടു മാസം തികയും മുമ്പ് മുണ്ടകൈയിലെ ഉരുൾ പൊട്ടൽ സ്വപ്നത്തെയാകെ തകർത്തു. അട്ടമല ഒറ്റപെട്ടതോടെ ഗ്ലാസ് ബ്രിഡ്ജും അനാഥമായി

കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ ഗ്ലാസ് ബ്രിഡ്ജ് എന്ന ഖ്യാതിയുണ്ടായിരുന്നു ഇതിന്. അമ്പതോളം പേരാണ് ഗ്ലാസ് ബ്രിഡ്ജിനെ ആശ്രയിച്ചു ജീവിച്ചിരുന്നത്. അവരും ദുരിതത്തിലായി. ദുരന്തത്തിനു ശേഷം തദേശീയരെ മാത്രമാണ് അട്ടമല ഭാഗത്തേക്ക്‌ കടത്തി വിടുന്നത്. താൽകാലികമായെങ്കിലും ബ്രിഡ്ജ് പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്നും സന്ദർശകരെ കടത്തി വിടണമെന്നും ജില്ലാ ഭരണകൂടത്തോട് ഉടമകൾ ആവശ്യപ്പെട്ടിരുന്നു. 

ENGLISH SUMMARY:

Glass bridge in attamala abandned, enterpreneures in financial crisis