ബ്രോഡ്ഗേജായി മാറിയെങ്കിലും മീറ്റർ ഗേജ് ട്രെയിനിൽ നിന്നുള്ള അതേ പ്രകൃതി സൗന്ദര്യം ആസ്വദിച്ചാണ് പുനലൂർ ചെങ്കോട്ട പാതയിലെ ട്രെയിൻ യാത്ര . ഇക്കോ ടൂറിസവും പാലരുവി വെള്ളച്ചാട്ടവും ഉൾപ്പെടുന്ന തെൻമലയുടെ ടൂറിസം വികസത്തിന് മുതൽകൂട്ടാണ് നവീകരിച്ച പാത.
മീറ്റർ ഗേജ് ഇല്ലാതായതോടെ യാത്രയുടെ സൗന്ദര്യമില്ലാതെ ആയി എന്ന് ആർക്കും വിഷമിക്കണ്ട. മീറ്റർ ഗേജ് മാറി ബ്രോഡ്ഗേജ് വന്ന പാതയിൽ അതേ പ്രകൃതി സൗന്ദര്യം കണ്ട് യാത്ര നടത്താം . കാഴ്ചയുടെ വേഗത്തിനൊപ്പം 30 കിലോമീറ്റർ സ്പീഡിലാണ് പുനലൂർ ചെക്കോട്ട പാതയിലേ യാത്ര.മലകളും കാടും തുരങ്കവും യാത്രയേ ആകർഷകമാക്കുന്നു.
പച്ചപ്പ് നിറഞ്ഞ പാതയിൽ ട്രെയിൻ തിരിച്ചു വന്നതിൻെ സന്തോഷം യാത്രക്കാരും പക്കുവെച്ചു. ആറു തുരക്കഘ്ഗളാണ് പാതിയിലുള്ളത്. തമിഴ്നാടും കേരളവും ചേരുന്ന കോട്ടവാസൽ തുരക്കമാണ് ഏറ്റവും വലുത്. ഒരു കിലോമീറ്റർ ദൂരം കൂടുതൽ ട്രെയിനുകൾ വരുന്നതോടെ സഞ്ചാരികൾക്ക് പ്രിയപ്പെട്ട പാതയാവും പുനലൂർ ചെങ്കോട്ട.