ആലപ്പുഴയിലെ വെള്ളക്കെട്ടും വഴിപ്രശ്നങ്ങളും പരിഹരിക്കാന്‍ മുന്തിയ പരിഗണ നല്‍കുമെന്ന് കലക്ടര്‍ എസ്.സുഹാസ്. വിനോദ സഞ്ചാരമേഖലയ്ക്ക് പ്രാധാന്യംനല്‍കിയുള്ള പ്രവര്‍ത്തനം കാഴ്ചവെക്കും. മലയാള മനോരമ സംഘടിപ്പിച്ച ഫോൺ– ഇൻ പരിപാടിയിലാണ് നാട്ടുകാര്‍ക്കുള്ള കലക്ടറുടെ ഉറപ്പ്.
പുതിയ ജില്ലാ കലക്ടറിൽ പ്രതീക്ഷയർപ്പിച്ച് ഫോണ്‍വിളികളുടെ പ്രവാഹമായിരുന്നു. വർഷങ്ങളായി പറഞ്ഞിട്ടും പരിഹാരമില്ലാതെ കിടന്ന പ്രശ്നങ്ങൾ നാട്ടുകാർ കലക്ടർക്ക് മുന്നിൽ അവതരിപ്പിച്ചു. പരാതികളില്‍ ഏറെയും വീടുകളിലേക്കുള്ള വഴികള്‍ സംബന്ധിച്ചായിരുന്നു. വഴിയുണ്ടെങ്കിൽ തന്നെെ വീതിയില്ല. അല്ലെങ്കിൽ വെള്ളക്കെട്ട്. വെള്ളം ഒഴുകിപ്പോകാൻ ഓടയും കലുങ്കുമില്ല. കുട്ടികൾക്കു സ്കൂളിൽ പോകാൻ പ്രയാസം. പരാതികള്‍ നീണ്ടു. പരിഹാരം ഉറപ്പെന്ന്
തിരക്കേറിയ ദേശീയപാത കുറുകെ കടക്കാനുള്ള പ്രയാസവും കലക്ടർക്കു മുന്നിലെത്തി. വണ്ടാനം മെഡിക്കൽ കോളജിനു മുന്നിലും ചേർത്തല കെവിഎം ജംക്‌ഷനിലുമാണ് കാൽനടക്കാർ കഷ്ടപ്പെടുന്നത്. റോഡുകളുടെ ശോച്യാവസ്ഥയും ഉയര്‍ന്നുകേട്ടു