കേരളത്തിന് കൈത്താങ്ങായി ലോകത്തിന്റ വിവിധഭാഗങ്ങളില്‍ ഭക്ഷ്യമേളകള്‍ ഒരുങ്ങുന്നു. ലോക പ്രശസ്ത ഷെഫുമാരാണ് വിവിധരാജ്യങ്ങളില്‍ കുക്ക് ഫോര്‍ കേരള എന്ന പേരില്‍ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്താനായി ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്.
കുക്ക് ഫോര്‍ കേരള. ഭക്ഷണശാലയിലെ ഒരു ദിവസത്തെ വരുമാനം പ്രളയക്കെടുതി നേരിടുന്ന കേരളത്തിന്. റാവിസ് ഹോട്ടലുകളിലെ എക്സിക്യൂട്ടീവ് ഷെഫായ സുരേഷ് പിള്ളയുടെ ആശയമാണിത്. ഫേസ്ബുക്കിലൂടെ സുരേഷ് മുന്നോട്ട് വെച്ച ആശയത്തിന് മികച്ച പ്രതികരമാണ് ലഭിക്കുന്നത്. ഒസ്ട്രേലിയ,യുഎഇ,ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് അടക്കമുള്ള രാജ്യങ്ങളില്‍ ഇതിനോടകം തന്നെ ഭക്ഷ്യമേളകള്‍ നടന്നു കഴിഞ്ഞു.
വരും ദിവസങ്ങളില്‍ ഫ്രാന്‍സ്,ജര്‍മനി ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ മലയാളി ഷെഫുമാര്‍ കേരളത്തിനായി ആഹാരം പാകം ചെയ്യും. വിദേശമലയാളികളായ നിരവധി വീട്ടമ്മമാരും കുക്ക് ഫോര്‍ കേരള ക്യാംപയിന്റെ ഭാഗമാകുന്നുണ്ട്. ഒരു കോടി രൂപയെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരുക്കൂട്ടാനാകുമെന്നാണ് പ്രതീക്ഷ. അടുത്തമാസം അവസാനത്തോടെ സുരേഷ് പിള്ളയുടെ നേതൃത്വത്തില്‍ കൊല്ലത്തും പരിപാടി സംഘടിപ്പിക്കുന്നുണ്ട്.