TAGS

കൊല്ലം ആവണീശ്വരം റെയില്‍വേ സ്റ്റേഷനില്‍ പ്ളാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന നടപ്പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. നാളെ  കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം നിര്‍വഹിക്കും.

ആവണീശ്വരം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളെ തമ്മില്‍ ബന്ധിപ്പിച്ച് നടപ്പാലം നിര്‍മിച്ചത്. 1 കോടി 5 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നിര്‍മാണം. നടപ്പാലത്തിന്റെ ഉദ്ഘാടനത്തിനൊപ്പം ആവണീശ്വരം ലെവല്‍‌ക്രോസിലെ മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ടും ചര്‍ച്ച നടത്തുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. 

റെയൽവേ സ്റ്റേഷന്റെ നവീകരണവുമായി ബന്ധപ്പെട്ട് പ്ലാറ്റ്ഫോമില്‍ ടൈലുകള്‍ പാകുകയും, രണ്ടാം പ്ലാറ്റ്ഫോമിന്‍റെ ഉയരം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.