collector-bunglow-1

പത്തനംതിട്ടയില്‍ കലക്ടറുടെ ഔദ്യോഗിക വസതിയായ ബംഗ്ലാവ് പണിതീര്‍ന്ന് ഒരു വര്‍ഷമായിട്ടും കലക്ടറുടെ താമസം വാടകക്കെട്ടിടത്തില്‍. കുടിവെള്ള കണക്ഷന്‍ പ്രശ്നങ്ങള്‍ പരിഹരിക്കാത്തതാണ് കലക്ടറുടെ വരവ് വൈകിക്കുന്നത്. ഇരുപതിനായിരത്തോളം രൂപ മാസവാടകയുളള കെട്ടിടത്തിലാണ് ജില്ലാ കലക്ടര്‍ ഇപ്പോള്‍ താമസിക്കുന്നത്. 

പത്തനംതിട്ട കുലശേഖരപതിയില്‍ 70 സെന്‍റ് സ്ഥലത്താണ് കെട്ടിടം . ആകെ 4842 ചതുരശ്ര അടി. താമസിക്കാന്‍ കലക്ടര്‍ ഇല്ല. കിണറില്ല. കലക്ടറെ കാത്തിരുന്ന് നാട്ടുകാരും മടുത്തു. നിലവില്‍ കല്ക്ടര്‍ ഇരുപതിനായിരത്തോളം രൂപ മാസവാടകയുളള കെട്ടിടത്തില്‍ ആണ് താമസം. കോടികള്‍ ചെലവിട്ടിട്ടും താമസം മാറാന്‍ കലക്ടര്‍മാര്‍ക്കും താല്‍പര്യമില്ല. കലക്ടര്‍ വന്നാലെങ്കിലും പരിസരം മെച്ചപ്പെടും എന്നാണ് പരിസരത്തെ കുടുംബങ്ങളുടെ പ്രതീക്ഷ.