punalur

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയില്‍ വന്യമൃഗശല്യം രൂക്ഷം. പുനലൂർ പിറവന്തൂർ മേഖലയില്‍ പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചു. ആശങ്കയിലാണെന്നും പുലിയെ പിടിക്കാന്‍ വനപാലകര്‍ കൂട് സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് ക്ഷീരകർഷകനായ ജോർജ്കുട്ടിയുടെ പശുവിനെ പുലി ആക്രമിച്ചത്. വനപാലകരെത്തി പരിശോധിച്ചപ്പോള്‍ പുലിയാണ് ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചു. പശുമാത്രല്ല, ആടിനെയും കൊന്നൊടുക്കി. പകുതിയിലേറെ ഭക്ഷണമാക്കുകയും ചെയ്തു. പുന്നല, ആനകുളം, കടശ്ശേരി പ്രദേശങ്ങളിലുളളവര്‍ ഭീതിയിലാണ്. പുലര്‍ച്ചെ റബര്‍ ടാപ്പിങിന് പോകുന്നവരും ആശങ്കയിലാണ്. പ്രദേശത്ത് കാട്ടാനയുടെയും, പന്നിയുടെയും, കുരങ്ങിന്റെയും ശല്യം പതിവായതിന് പിന്നാലെയാണ് പുലിപ്പേടിയും ഉളളത്.

തെന്മല, കുളത്തൂപ്പുഴ മേഖലകളിലാണ് അടുത്തിടെ ജില്ലയില്‍ വന്യമൃഗശല്യം കൂടുതലായി ഉണ്ടായത്. തെന്മലയില്‍ കരടിയും കുളത്തൂപ്പുഴയില്‍ കാട്ടാനയും കാട്ടുപോത്തുമിറങ്ങി പേര്‍ക്ക് പരുക്കേറ്റിരുന്നു.

Wild animal threat in Punalur.