TOPICS COVERED

തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര സ്വദേശികള്‍ക്ക് പുറമേ പേരൂര്‍ക്കട സ്വദേശിക്കും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. രോഗത്തിന്‍റെ ഉറവിടം കണ്ടെത്തിയിട്ടില്ല. നെയ്യാറ്റിന്‍കരയില്‍ കുളത്തില്‍ കുളിച്ച 39 പേര്‍ നിരീക്ഷണത്തിലാണെന്ന് ഡിഎംഒ അറിയിച്ചു.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്  അഖില്‍ എന്ന യുവാവ് മരിച്ച നെല്ലിമൂട്ടിലെ സാഹചര്യം വെണ്‍പകല്‍ സാമൂഹിക കേന്ദ്രത്തിലെത്തി ഡിഎം.ഒ ചര്‍ച്ച ചെയ്തു . അഖിലിന്‍റെ ബന്ധുക്കളില്‍ നിന്നും ഡിഎംഒ ഡോ ബിന്ദു മോഹന്‍ വിവരം തേടി. അഖിലിനെ കൂടാതെ മൂന്ന് പേര്‍ക്കാണ് അമീബിക് മസ്ജിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നുത് . ഇവരുമായി ബന്ധമില്ലാത്ത ഒരു പേരൂര്‍ക്കട സ്വദേശിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതായി ഡിഎംഎ പറഞ്ഞു. നേരത്തെ സ്ഥിരീകരിച്ച നെയ്യാറ്റിന്‍കര സ്വദേശികളുമായി ബന്ധമുള്ളയാളല്ല പേരൂര്‍ക്കട സ്വദേശി. ഇയാളുടെ ആരോഗ്യനില മോശമായതില്‍ രോഗത്തിന്‍റെ ഉറവിടം എവിടെയന്ന് ചോദിച്ചറിയാന്‍ പറ്റിയിട്ടില്ല. 

അഖിലിന് രോഗത്തിന് കാരണമായെന്ന് സംശയിക്കുന്ന കുളത്തിലെ ജലത്തിന്‍റെ ഫലം നെഗറ്റീവായിരുന്നു. അഖിലിന്‍റെ ബന്ധുക്കളുടെ നിര്‍ദേശത്തെ തുടര്‍ന്ന് കുളത്തിലെ വീണ്ടും വെള്ളം ആരോഗ്യവകപ്പ് വീണ്ടും ശേഖരിച്ചു. നാട്ടുകാരുടെ പ്രതിഷേധം ഭയന്ന ഡിഎംഒ അഖിലിന്‍റെ വീട്ടിലെത്തിയില്ല

ENGLISH SUMMARY:

Amoebic encephalitis was confirmed for a native of Perurkada