സ്മാര്‍ട്ടാക്കാം എന്ന് പറഞ്ഞ് ഒരു റോഡ് കുത്തിപ്പൊളിച്ചിട്ട് തിരുവനന്തപുരം കോര്‍പറേഷന്‍ നാട്ടുകാര്‍ക്ക് കൊടുത്ത പണിയുടെ രക്തസാക്ഷിയാണ് അരിസ്റ്റോ ജങ്ഷൻ – സംഗീത കോളജ് റോഡ്. നേരത്തെ വണ്ടിയില്‍ പോകുന്നവര്‍ക്കായിരുന്നു പ്രശ്നം. ഇപ്പോള്‍ കാല്‍നട യാത്രക്കാര്‍ക്കും പണിയായി. റോഡിന് ഇരുവശവും ധാരാളം ഹോട്ടലുകളും കടകളുമൊക്കെയുണ്ട്. ഇവര്‍ക്കും കിട്ടി നല്ല ഉഗ്രന്‍ പണി. ഇവരുടെ കച്ചവടം കൂടിയാണ് കോര്‍പറേഷന്‍ സ്മാര്‍ട്ടായി പൂട്ടിച്ചിരിക്കുന്നത്.
ഈ ദുരിതം ഇനിയും എത്രകാലം സഹിക്കണമെന്നാണ് പ്രദേശവാസികളും യാത്രക്കാരും ചോദിക്കുന്നത്. ഗതാഗതം നിലച്ചതോടെ കഞ്ഞികുടി മുട്ടിയ അവസ്ഥയിലാണ് ഇവിടുത്തെ വ്യാപാരികള്‍.