ആലപ്പുഴ നഗരത്തിൽ മുപ്പതോളം കുടുംബങ്ങൾക്ക് ഭീതി പരത്തി ഏതു നിമിഷവും വീഴാറായ മതിൽ. ആറാട്ടുവഴിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ചുറ്റുമതിലാണ് വഴിയിലൂടെ നടക്കുന്നവരുടെ ജീവന് ഭീഷണിയാകുന്നത്. നിരവധി പരാതി നൽകിയിട്ടും ഫലമൊന്നും ഇല്ലെന്ന് നാട്ടുകാർ.
ഓരോ മഴ പെയ്യുമ്പോഴും ഈ പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളുടെ ഉള്ളിൽ തീയാണ്. ഏതു നിമിഷവും തകർന്നു വീഴാവുന്ന ജീർണിച്ച മതിൽ ഉള്ളതിനാൽ കുട്ടികളെ പുറത്തിറക്കാറില്ല സ്കൂളിൽ നിന്ന് കുട്ടികൾ ഇതുവഴി വീട്ടിലെത്തുന്നതുവരെ ഉള്ളിൽ തീയാണ്. ആറാട്ടുവഴി ശക്തി ഓഡിറ്റോറിയത്തിന് പടിഞ്ഞാറ് താമസിക്കുന്ന കുടുംബങ്ങളാണ് ബുദ്ധിമുട്ടുന്നത്. സ്വകാര്യ സ്ഥാപനത്തിൻ്റെ ചുറ്റുമതിലാണ് ജീർണിച്ചു നിൽക്കുന്നത്. പരാതി നൽകിയിട്ടും പരിഹാരമില്ലെന്ന് നാട്ടുകാർ
ഇതിന് തൊട്ടടുത്ത് തന്നെയാണ് മതിൽ തകർന്നു വീണ് ഒൻപതാം ക്ലാസ് വിദ്യാർത്ഥി മരിച്ചത്. മതില്‍ പൊളിച്ചുനീക്കാന്‍ നഗരസഭയ്ക്കും എം എൽഎയ്ക്കുമെല്ലാം പരാതി നൽകി തൊട്ടാൽ തന്നെ മറിഞ്ഞു വീഴുന്ന മതിലിനു പകരം പുതിയ മതിൽ നിർമിച്ച് ദുരന്തം ഉണ്ടാകാതെ നോക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.