പൊന്നോണത്തെ വരവേൽക്കാൻ ഒരുങ്ങി ആലപ്പുഴ കഞ്ഞിക്കുഴിയിലെ ചെണ്ടുമല്ലി പൂപ്പാടം. ചെണ്ടുമല്ലിക്കൊപ്പം കുഞ്ഞൻ തുമ്പകളും കൃഷി ചെയ്തിരിക്കുകയാണ് ഇവിടെ. അതിസുന്ദരമാണ് പൂപ്പാടത്തിന്റെ കാഴ്ചകൾ.
സുനിലിന്റെയും റോഷ്നിയുടെയും രണ്ടുമാസത്തെ കഠിനാധ്വാനമാണ് ഈ കാണുന്നത്. രണ്ടര ഏക്കറിൽ 30,000 ചുവട് പൂച്ചെടികൾ നാട്ടുവളർത്തി. മഞ്ഞയും ഓറഞ്ചും വെള്ളയും ചെണ്ടുമല്ലി പൂക്കൾ. കൂടാതെ വാടാമല്ലിയും തുമ്പപ്പൂക്കളും ഉണ്ട്.
കഴിഞ്ഞ നാല് വർഷമായി സുനിലും റോഷ്നിയും പൂകൃഷി ചെയ്യുന്നു. ഓണം വിപണിയിൽ ചെണ്ടുമല്ലിക്ക് ആവശ്യക്കാരും ഏറെയാണ്. 150 മുതൽ 200 രൂപയാണ് വരെ കിലോയ്ക്ക് വില. വിരിഞ്ഞൊരുങ്ങിയ നിൽക്കുന്ന പൂപ്പാടം കേട്ടറിഞ്ഞ എത്തിയവർക്കും കൗതുകമായി.