സ്പോർട്സാണ് ലഹരി എന്ന സന്ദേശമുയര്‍ത്തി ആലപ്പുഴ ബീച്ചില്‍ നൂറുകണക്കിന് അത് ലറ്റുകൾ ഇന്ന് സംഗമിക്കും. ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച് റൺ ഇന്ന് ഇന്ന് ഉച്ചകഴിഞ്ഞ് ആലപ്പുഴ കടൽതീരത്ത് നടക്കും. അത് ലറ്റിക്കോ ഡി ആലപ്പിയും ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായാണ് ബീച്ച് റൺ സംഘടിപ്പിക്കുന്നത്.
ഓരോ വർഷവും ആലപ്പുഴ ബീച്ച് റണ്ണിൽ പങ്കെടുക്കുന്ന അത്ലറ്റുകളുടെ എണ്ണം കൂടുകയാണ്. ഇത്തവണ 2500 ലധികം പേർ ഇതുവരെ റജിസ്റ്റർ ചെയ്തു. സ്പോട്ട് റജിസ്ട്രേഷൻ കൂടിയാകുമ്പോൾ മൂവായിരത്തിലേറെ ആളുകൾ ബീച്ച് റണ്ണിനെത്തുമെന്നാണ് പ്രതീക്ഷ.
കുട്ടികളും സ്ത്രീകളും യുവാക്കളും പ്രായമായവരും സ്പോർട്ട്സ് താരങ്ങളും അടക്കമുള്ളവർ ബീച്ച് റണ്ണിൻ്റെ ഭാഗമാകും. ഇന്ന് ഉച്ചകഴിഞ്ഞ് സുംബ നൃത്തത്തോടെയാണ് പരിപാടി തുടങ്ങുന്നത് . 3 കിലോ മീറ്റർ ഫൺ റൺ, 5 കിലോമീറ്റർ, 10 കിലോമീറ്റർ വിഭാഗങ്ങളിലാണ് മൽസരം
ബീച്ച് റണ്ണിൽ പങ്കെടുക്കുന്ന എല്ലാവർക്കും ജഴ്സിയും മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകും.കെ.സി. വേണു ഗോപാൽ എം.പി, വിവരാവകാശ കമ്മീഷണർ അബ്ദുൾ ഹക്കീം എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.