ആലപ്പുഴ ആര്യാടുള്ള എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിന് പുതിയ കെട്ടിടം. താമസ സൗകര്യത്തോടു കൂടിയുള്ള പുതിയ കേന്ദ്രത്തിൽ പ്രതിവർഷം എഴുനൂറ്റിയൻപതു പേർക്ക് സ്വയം തൊഴില്‍ പരിശീലനം നൽകും. ഉദ്ഘാടനം കെ.സി വേണുഗോപാൽ എം.പി നിർവഹിച്ചു. 

ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് വളപ്പില്‍ 2010 മുതൽ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. പതിനായിരത്തിലധികം ആളുകൾ ഇവിടെ പരിശീലനം നേടി സ്വയം തൊഴിൽ കണ്ടെത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് അനുവദിച്ച അൻപതു സെന്‍റ് സ്ഥലത്താണ് കൂടുതൽ സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടം നിർമിച്ചത്. ഇതിന് കേന്ദ്രസർക്കാർ സഹായവും ലഭിച്ചു. 

ഫാഷൻ ഡിസൈനിങ്, ഭക്ഷ്യ സംസ്കരണം, മൊബൈൽ ഫോൺ സർവീസിങ് തുടങ്ങി വിവിധ മേഖലകളിലാണ് പരിശീലനം. ആലപ്പുഴ ജില്ലയിലുള്ള ആർക്കും നേരിട്ടെത്തി അപേക്ഷിക്കാം. പരിശീലനം വിജകരമായി പൂർത്തിയാക്കുന്നവർക്ക് സ്വയം തൊഴിൽ ആരംഭിക്കാനായി എസ്ബിഐ വായ്പയും നൽകും.എസ്ബിഐയുടെ സിഎസ്ആർ ഫണ്ടിൽ നിന്നു വണ്ടാനം മെഡിക്കൽ കോളേജിന് എൺപത്തിയേഴ് ലക്ഷം രൂപയും അനുവദിച്ചു. 

ENGLISH SUMMARY:

New building for SBI Rural Self Employment Training Centre